Crime
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു : ജാമ്യാപേക്ഷ 16 ന് പരിഗണിക്കും
തിരുവല്ല: ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടു. ജാമ്യാപേക്ഷ 16 ന് പരിഗണിക്കും
രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. റിമാൻഡിൽ കഴിയുന്ന രാഹുലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി രാഹുലിനെ ജയിലിന് പുറത്തിറക്കിയപ്പോഴും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും തുടർന്ന് അടുത്തുള്ള കോടതി പരിസരത്ത് എത്തിച്ചപ്പോഴുമെല്ലാം വലിയ പ്രതിഷേധമുയർന്നു.
അറസ്റ്റ് നിയമാനുസൃതമല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി . അതിനാൽ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻ്റെ വാദം കോടതി അംഗീകരിച്ചില്ല
