Crime
പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച് കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. കുട്ടിയുടെ ഒരു ചടങ്ങിൽ പങ്കെടുക്കാനായാണ് പോയത്. ശബരിമലയിലേക്ക് പോകുന്ന വഴിയാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും മടങ്ങിയെന്നും കടകംപള്ളി പറഞ്ഞു.
പോലീസ് അകമ്പടിയോടെയാണ് പോയത്. എല്ലാ കാര്യവും എസ്ഐടിയോട് പറഞ്ഞിട്ടുണ്ടെന്നും കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. പോറ്റിയുമായി ചെറിയ ഒരു പരിചയം മാത്രമേ ഉണ്ടയിരുന്നുള്ളൂവെന്നായിരുന്നു കടകംപള്ളി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കടകം പള്ളി സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നിരുന്നുവെന്ന് പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. ഇക്കാര്യം പുറത്തു വന്നതോടെയാണ് വാർത്താസമ്മേളനം വിളിച്ച് കടകംപള്ളി പോറ്റിയുടെ വീട്ടിൽ പോയ കാര്യം സമ്മതിച്ചത്.
ഇന്നത്തെ പോറ്റിയുടെ വീട്ടിലല്ല പോയത് അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയതെന്നാണ് കടകംപള്ളി പറഞ്ഞത്. 2017-18 കാലത്താണ് കടകംപള്ളി പോറ്റിയുടെ വീട്ടിൽപോയത്.
