KERALA
എം.ബി രാജേഷും ശിവൻകുട്ടിയും സമനിലതെറ്റിയത് പോലെയാണ് സംസാരിക്കുന്നതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, എക്സൈസ് മന്ത്രി എം.ബി രാജേഷ് എന്നിവർ സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.ഡി സതീശൻ. സ്വർണക്കൊള്ളയിലേക്ക് സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത് സംബന്ധിച്ചാണ് വി.ഡി സതീശന്റെ പ്രതികരണം. 2019ൽസ്വർണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങൾ നടന്നു. ദേവസ്വംമന്ത്രി വി.എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്തിനും ഇതിൽ പങ്കുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസിൽ പ്രതികളാക്കണമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കണമെന്ന് ഞങ്ങൾ പറയില്ല. മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഞങ്ങൾ പറയില്ല. എന്നാൽ, ഇതിൽ പ്രതികളായവരെ സംരക്ഷിച്ചതിൽ അദ്ദേഹത്തിന് പങ്കെുണ്ടെന്നും അദ്ദേഹം ആരോപിച്ചു
