Crime
ഒന്നര വയസുകാരനായ മകനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കണ്ണൂർ : ഒന്നര വയസുകാരനായ മകനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശരണ്യയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു ..
ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം കണ്ണൂർ തയ്യിൽ കടപ്പുറത്തെ ശരണ്യ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു തുടർന്നാണ് ഇന്ന് പ്രതിനുള്ള ശിക്ഷ പ്രഖ്യാപിച്ചത്
ശിക്ഷയെ കുറിച്ചുള്ള വാദപ്രതിവാദം ഇന്നലെ കോടതിയിൽ നടന്നു.
പ്രതിക്ക് വധശിക്ഷ നല്കണമെന്ന് പ്രൊസിക്യൂട്ടർ വാദിച്ചു.
വധശിക്ഷ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും മറ്റു കേസ്സുകളൊന്നും പ്രതിയുടെ പേരിൽ ഇല്ലെന്നും ,ചില മനസികാസ്ഥയിൽ പ്രതി കുറ്റം ചെയ്തതാകാമെന്നും പ്രതിഭാഗം വക്കീൽ വാദിച്ചിരുന്നു പ്രതിയുടെ പ്രായം മറ്റ് കുറ്റകൃത്യങ്ങളിൽ ഇതുവരെ ഉൾപ്പെട്ടിരുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിക്ക് പരമാവധി ശിക്ഷ നൽകാതെ ജീവപര്യന്തം തടവിലേക്ക് കോടതി ശിക്ഷ ഒതുക്കിയത്.
കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂരിലെ നിധിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു .
2020 ഫെബ്രവരി 17 ന് പുലർച്ചെ 2.45 യാണ് ഒന്നര വയസുകാരൻ തയ്യൽ കൊടുവള്ളി ഹൗസിൽ വിയാനെ തയ്യിൽ കടപുറത്തെ പാറയിൽ ശരണ്യ എറിഞ്ഞ് കൊന്നത് .കൊലക്കുറ്റം മാത്രമാണ്
ശരണ്യക്കെതിരെ തെളിഞ്ഞത്.കൊലപാതകത്തിൽ പ്രതികൾ നടത്തിയ ആസൂത്രണവും ക്രിമിനൽ ഗൂഢാലോചനയും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തത്
അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി കഴിഞ്ഞ ദിവസം അതിനിശിതമായി വിമർശിച്ചിരുന്നു.
തെളിവുകളുടെ അഭാവത്തിലാണ് നിധിനെ കഴിഞ്ഞ തിങ്കളാഴ്ച കോടതി വെറുതെ വിട്ടത്.
തയ്യിൽ കടപുറത്ത് ഭർത്താവ് പ്രണവുമൊരുമിച്ച് കുടുംബ സമേതം താമസിച്ച് വരികയായിരുന്നു ശരണ്യ .
ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ് .പിന്നീട് നിധിനുമായി ശരണ്യ അടുക്കുകയായിരുന്നു. മകനെ കൊന്ന് കുറ്റം ഭർത്താവിൻ്റെ മേൽ ചുമത്തി കാമുകനൊടൊപ്പം ജീവിക്കാൻ വേണ്ടിയാണ് ക്രൂരകൃത്യം നടത്തിയത്.
സംഭവ ദിവസം വീടിൻ്റെ സെൻട്രൽ ഹാളിലാണ് ശരണ്യ കിടന്നിരുന്നത്.
പുലർച്ചെ മകൻ വിയാനിനെയുമെടുത്ത് തൊട്ടടുത്തുള്ള കടപ്പുറത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടലിലെറിയുകയായിരുന്നു .
ആദ്യത്തെ ഏറിൽ കുട്ടി കടലിൽ വീണില്ല .തിരികെ നടക്കുമ്പോഴാണ് കുട്ടിയുടെ കരിച്ചിൽ ശരണ്യ കേൾക്കുന്നത്. തിരികെ വന്ന ശരണ്യ കുട്ടി പാറ പുറത്ത് കിടക്കുന്നതാണ് കണ്ടത്.
കുട്ടിയുടെ കരച്ചിൽ നാട്ടുകാർ കേൾക്കാതിരിക്കാൻ ശരണ്യ മകനെ കടൽ തീരത്തെ പാറയിലെറിഞ്ഞ് മരിച്ചെന്ന് ഉറപ്പ് വരുത്തിയശേഷം ഒന്നും സംഭവിക്കാത്ത പോലെ വീട്ടിൽ വന്ന് ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു .
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ക്രിമിനൽ ഗുനാലോചന തെളിയിക്കാൻ കഴിയാതെ വന്നത് പോലിസിൻ്റെ വീഴ്ച്ചയെന്ന് മുപ്പതിലധികം പേജുള്ള വിധിന്യായത്തിൽ ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ ജാമ്യത്തിലിറങ്ങിയ ശരണ്യ ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ യു രമേശൻ ഹാജരായി. ഒന്നാം പ്രതിയായ
ശരണ്യക്കു വേണ്ടി മഞ്ജു ആൻ്റണിയും രണ്ടാം പ്രതി നിധിനു വേണ്ടി കണ്ണൂർ ബാറിലെ ആർ മഹേഷ് വർമ്മയുമാണ് ഹാജരായത് .
കേസിൽ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 81 രേഖകളും, 19 ഭൗതിക തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
