Connect with us

KERALA

ട്രെയിൻ തകരാറിലായി : കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു.

Published

on

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.

കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading