KERALA
ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ്
കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന് വ‍്യാജ പ്രചാരണം നടത്തിയതിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ബിനു ചുള്ളിയിലാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്.മന്ത്രിയുടെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.
