Connect with us

KERALA

പിണറായി മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട്

Published

on


ദൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്.  പിബി തീരുമാനം വൈകീട്ട് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.

നിയസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ കേരള ഘടകം അവതരിപ്പിച്ചു. പിണറായി വിജയൻ തന്നെ തെര‍ഞ്ഞെടുപ്പിൽ നയിക്കണം എന്ന നിർദേശമാണ് റിപ്പോർട്ടിൽ സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിരിക്കുന്നത്. 75 വയസ് കഴിയുമ്പോൾ നേതാക്കൾ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. ഇതിൽ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽകുകയായിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. കൂടാതെ പിണറായി വിജയന് ഒപ്പം രണ്ടാമതായി ആരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണം എന്നതു സംബന്ധിച്ചുള്ള ആലോചനയും പാർട്ടിയിൽ നേരത്തെ ഉണ്ടായിരുന്നു.
പിബി യോ​ഗം ഡൽഹിയിൽ തുടരുകയാണ് ‘

Continue Reading