KERALA
അമ്പലപ്പുഴയിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ നിർത്തില്ല : ജി.സുധാകരനെ പിന്തുണക്കും
ന്യൂഡൽഹി∙ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി.സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിൽ എച്ച്. സലാമാണ് സിപിഎം സ്ഥാനാർഥി. പാർട്ടിയുടെ അവഗണനയിൽ മനംനൊന്താണ് സുധാകരൻ പാർട്ടി വിട്ടത്. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സുധാകരനെ പിൻ തുണക്കാൻ തീരുമാനിച്ചത്.
