KERALA
ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി. ഗോവിന്ദന്‍ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെ.കെ രാഗേഷ്
കണ്ണൂർ: തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കലഹിച്ച് പാര്‍ട്ടിവിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി. ഗോവിന്ദന്‍ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും പാര്‍ട്ടിക്കെതിരെ മല്‍സരിക്കുന്നത് സംഘടനാവിരുദ്ധമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്‍ററി ത്വരയാണ് ഗോവിന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിയാന്‍ കാരണം. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി പി.കെ.ശ്യാമളയെ കുറിച്ച് നീചമായി പറഞ്ഞു. പാര്‍ട്ടിക്കെതിരെ പച്ചനുണ പടച്ചുവിടുകയാണ് ഗോവിന്ദന്‍. ബന്ധുത്വം പരിഗണിച്ചല്ല ആരെയും സ്ഥാനാര്‍ഥിയാക്കുന്നതെന്നും സേവനം കണക്കിലെടുത്താണ് തീരുമാനമെന്നും കഴിഞ്ഞ 40 വര്‍ഷമായി പി.കെ.ശ്യാമള പാര്‍ട്ടിയിലുണ്ടെന്നും രാഗേഷ് കൂട്ടിച്ചേർത്തു
പാര്‍ട്ടിക്കുള്ളില്‍ നടന്ന സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ടി.കെ.ഗോവിന്ദന്‍റെ പേരുയര്‍ന്നില്ല. ജില്ലാ സെക്രട്ടേറിയറ്റില്‍ സ്വയം പേരു പറഞ്ഞുവെന്നും സണ്ണി ജോസഫിനായി വിടുപണി ചെയ്യുകയാണിപ്പോള്‍ എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. ആരെ സ്ഥാനാര്‍ഥിയാക്കിയാലും ഗോവിന്ദന്‍ എതിര്‍ത്തേനെയെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.
