Connect with us

Crime

മൊണാലിസയുടെ വിവാഹത്തിൽ പങ്കെടുത്ത ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു.അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി മധ്യപ്രദേശ് എസ് സി/എസ് ടി കമ്മിഷൻ.

Published

on

തിരുവനന്തപുരം: കുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. വിവാഹം നടന്ന തിരുവനന്തപുരം അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി മധ്യപ്രദേശ് എസ് സി/എസ് ടി കമ്മിഷൻ. മൊണാലിസയുടെ പിതാവ് കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്കാണ് പരാതി നൽകിയത്. 2026 മാർച്ചിൽ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാൾ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ 11ന് അരുമാനൂർ നയിനാർ ക്ഷേത്രത്തിലെ നാരായണ ഗുരുവിന്റെ പ്രതിഷ്ഠയ്‌ക്ക് മുന്നിലായിരുന്നു വിവാഹം. ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ ആയിരുന്നു വരൻ. വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കമ്മിഷൻ പരിശോധിച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എ.എ. റഹീം എം.പി തുടങ്ങിയ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. പി. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നായികയായ മോണാലിസയും വില്ലനായി അഭിനയിക്കുന്ന ഫര്‍മാനും തമ്മില്‍ പരിചയപ്പെടുന്നത്. ആറുമാസത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

മൊണാലിസയ്‌ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് കാണിക്കുന്നതാണ് മോണാലിസയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇതിൽ ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം മോണാലിസയ്‌ക്ക് നിലവിൽ 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം.

Continue Reading