Connect with us

International

ആൽടെമിസ് 2 വിക്ഷേപണം വിജയകരം. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പദ്ധതി.

Published

on

ഫ്ലോറിഡ: നാസയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ആൽടെമിസ് 2 വിക്ഷേപണം വിജയകരം. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പദ്ധതി. യുഎസിലെ ഫ്ലോറിഡയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.6ന്‌ ആയിരുന്നു വിക്ഷേപണം. നാല് ബഹിരാകാശസഞ്ചാരികളുമായി എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നു. ദൗത്യത്തിന്റെ ഭാഗമായ ഒറിയോൺ പേടകത്തെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചു. നിലവിൽ യാത്രക്കാരുമായി ഭൂമിയെ വലം വയ്‌ക്കുകയാണ് പേടകം. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം നാസ പ്ലസ്, നാസ ടിവി പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബിലൂടെയും പങ്കുവച്ചു.

Continue Reading