Connect with us

KERALA

എൽഡിഎഫ് വിടും യുഡിഎഫിൽ ഘടകകക്ഷിയാകും മാണി സി കാപ്പൻ.

Published

on

ഡൽഹി: എൽഡിഎഫ് വിടുമെന്നും യുഡിഎഫിൽ ഘടകകക്ഷിയാകും എന്നും പ്രഖ്യാപിച്ച് എൻസിപി നേതാവ് മാണി സി കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിയ്ക്കുമ്പോഴാണ് മാണി സി കാപ്പൻ യുഡിഎഫിൽ ഘടകകഷിയാകും എന്ന് പ്രഖ്യാപിച്ചത്. ഇതൊടെ എൻസിപി പിളരും എന്ന് ഉറപ്പായി. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായിൽ എത്തുന്നതിന് മുൻപ് അന്തിമ തീരുമാനം അറിയിയ്ക്കണം എന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായും മാണി സി കാപ്പൻ വ്യക്തമാക്കി. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കും എന്ന എകെ ശശീന്ദ്രന്റെ നിലപാടീനെക്കുറിച്ചുള്ള ചോദ്യത്തിന്. ‘അദ്ദേഹം ഉറച്ചുനിൽക്കട്ടെ, ഒരു കുഴപ്പവുമില്ല, പാറ പോലെ ഉറടച്ചുനിൽക്കട്ടെ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. മുന്നണീ മാറ്റത്തിൽ എൻസിപി ദേശീയ നേതൃത്വത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. 

Continue Reading