Connect with us

KERALA

ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്

Published

on

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം മറ്റൊന്നല്ല. എന്നാലും സര്‍ക്കാരിന് തുറന്ന മനസാണെന്നും ചര്‍ച്ചയ്ക്ക് തയാര്‍ ആണെന്നും ഐസക് പറഞ്ഞു.

ഉദ്യോഗാർഥികളും സർക്കാരും ഇന്നലെ നടത്തിയ ചർച്ച പരാജയമായിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം ബാഹ്യഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡി വൈ എഫ് ഐ നേതൃത്വവും ആരോപിച്ചിരുന്നു.

Continue Reading