KERALA
തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; നേതൃത്വം മാറണമെന്ന് സിപിഎമ്മില്‍ ആവശ്യം; നേതൃയോഗങ്ങള്‍ നാളെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ, പുതിയ നേതൃത്വം വരണമെന്ന് സിപിഎമ്മില്‍ ആവശ്യം. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്.
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നാണ് പരാമർശം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് ഉയർത്തുന്നത്.
തോല്‍വി വിലയിരുത്താന്‍ സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും. അതേസമയം പിണറായിക്കും എം വി ഗോവിന്ദനും എതിരെ ഫ്‌ലക്‌സ് കണ്ണൂരില്‍ ഫ്‌ളക്‌സ് ഉയര്‍ന്നു. കണ്ണൂര്‍ കോളയാട് ഈരായികൊല്ലിയിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്. പാര്‍ട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്‌ലക്‌സില്‍ പറയുന്നത്. പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങള്‍ ഫ്‌ലെക്‌സിലുണ്ട്. നയിക്കാന്‍ ഇവരുണ്ടെങ്കില്‍ കൂടെ ഞങ്ങളും ഉണ്ടെന്ന് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടകളുടെ തകർച്ചയില്‍ നടുങ്ങിയിരിക്കുകയാണ് സിപിഎം. കണ്ണൂരിലെ കേഡർ വോട്ടുകളില്‍ ഉണ്ടായത് വൻ ചോർച്ചയാണ്. പാർട്ടി വോട്ടുകള്‍ യുഡിഎഫിലേക്ക് ഒഴുകി. പ്രാദേശിക നേതാക്കള്‍ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. തളിപ്പറമ്പ്, പയ്യന്നൂർ തോല്‍വിയുടെ ഞെട്ടലിലാണ് നേതൃത്വം. ഉദുമ, തൃക്കരിപ്പൂർ തോല്‍വിയും തിരിച്ചടിയായി.
