Connect with us

KERALA

ലീഗ് യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷി. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്  ചേരിതിരിവ് ഉണ്ടാക്കാൻ

Published

on

ലീഗ് യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷി. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്  ചേരിതിരിവ് ഉണ്ടാക്കാൻ

തിരുവനന്തപുരം∙: കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നു ചര്‍ച്ച നടത്തുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. വൈകിട്ട് 4ന് യുഡിഎഫ് യോഗം ചേരും. ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. രമേശ് ചെന്നിത്തല എന്റെ നേതാവാണ്. ഉറപ്പായും കാണും. ലീഗ് യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ്. അതിന്റെ ഗുണം വര്‍ഗീയശക്തികള്‍ക്കാണ്. അതിനെ ചെറുത്തു തോല്‍പിക്കാന്‍ ശക്തമായ നടപടിയെടുക്കും. വിദ്വേഷപ്രചാരണത്തോട് ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ബിജെപിയാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

Continue Reading