Connect with us

KERALA

സി എച് സെന്ററുകൾ ആതുര ആരോഗ്യ രംഗത്തെ ചാലക ശക്തി – സാദിഖലി ശിഹാബ് തങ്ങൾ

Published

on

തലശ്ശേരി : പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ സഹായിക്കുന്ന മനസാണ് ഏറ്റവും വലിയ സമ്പാദ്യം.അത്തരം മനസിന്റെ ഉടമകൾ നൽകുന്ന കൈത്താങ്ങാണ് സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും നിറഞ്ഞ പ്രവർത്തങ്ങൾ എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജീവകാരുണ്യ രംഗത്ത് ജാതി മത രാഷ്ട്രീയ ഭേദമന്യേ നിസ്തുല സേവനം ചെയ്യുന്ന സി എച് സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മുഴുവൻ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുന്നോലിൽ പി എ റഹ്മാൻ മേഴ്‌സി വില്ലേജിൽ തലശ്ശേരി സി എച് സെന്റർ ശിലാസ്ഥാപന കർമം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേക്കറോളം വരുന്ന സ്ഥലത്തു ആരംഭിക്കുന്ന സി എച് സെന്റർ ആസ്ഥാന മന്ദിരത്തിൽ ആദ്യ ഘട്ടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി ആരംഭിക്കുന്ന സാന്ത്വന കേന്ദ്രത്തിനു വേണ്ടിയുള്ള ആറായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടത്തിനാണ് ശിലാസ്ഥാപനം നടത്തിയത്.

തലശ്ശേരി സി എച് സെന്റർ ചെയർമാൻ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്തു സേവന രംഗത്ത് സ്തുത്യർഹ സേവനം ചെയ്ത വളണ്ടിയർമാരെ സാദിഖലി ശിഹാബ് തങ്ങൾ മെമെന്റോ നൽകി ആദരിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, ദുബായ് കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, സി എച് സെന്റർ ജന സെക്രട്ടറി അഡ്വ കെ എ ലത്തീഫ്, അഡ്വ പി വി സൈനുദ്ദീൻ, പി പി അബൂബക്കർ പാർകോ, റഹ്ദാദ് മൂഴിക്കര, ഡോക്ടർ എ എം സഹാബുദ്ദീൻ, ഡോക്ടർ സി പി നാസിമുദ്ദീൻ, എൻ എ കരീം, എൻ മഹമൂദ്, സി കെ പി മമ്മു, ന്യൂ മാഹി ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീമതി സൈതു, വാർഡ് മെമ്പർ ശ്രീമതി ലത, ശഹദിയ മധുരിമ, റംല ടീച്ചർ, ബപ്പൻ കുട്ടി നടുവണ്ണൂർ, അസ്‌ലം പെരിങ്ങാടി, എ സി കുഞ്ഞബ്ദുള്ള ഹാജി, എൻ പി മുനീർ, എ പി ഇസ്മായിൽ, യതീന്ദ്രൻ മാസ്റ്റർ, ഷാനിദ് മേക്കുന്ന്, ജാഫർ ചമ്പാട്, അഹമ്മദ് അൻവർ ചെറുവക്കര, സി ടി അബ്ദുല്ല, മഷൂദ് മാണിക്കോത്, അബ്ദുൾറഹിമാൻ കാരിയാട്ട് പൊയിൽ, എൻ മൂസ, റഷീദ് തലായി, തഫ്ലീം മാണിയാട്ട്, പി സി റിസാൽ, ഷംസുദ്ദീൻ പായേത്, മുനീർ മതിപ്പറമ്പ്, അസീസ് വടക്കുമ്പാട്, ഫാറൂഖ് പുന്നോൽ പ്രസംഗിച്ചു.

Continue Reading