Connect with us

KERALA

ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്ന് യോഗി ആദിത്യനാഥ്.

Published

on

കാസര്‍കോട്: തങ്ങള്‍ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2009-ൽ കേരളത്തിലെ നീതിപീഠം കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിർമാണമോ നടത്തിയില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കാസർകോട്ട് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ല.

ഇക്കാരണങ്ങള്‍ കൊണ്ട് കേരളത്തിന് ബിജെപിയെ ആവശ്യമുണ്ടെന്നും യോഗി പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെ സർക്കാരാണെങ്കിലും അതിനുമുമ്പ് കോൺഗ്രസിന്റെ സർക്കാർ ആണെങ്കിലും നടക്കുന്നത് അഴിമതിയാണെന്നും യോഗി വ്യക്തമാക്കി.

Continue Reading