KERALA
ലീഗിന് മൂന്ന് സീറ്റുകൾ കൂടി നൽകും. ബേപ്പൂർ,കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് നൽകുക

മലപ്പുറം:കോൺഗ്രസ് -ലീഗ് ചർച്ച പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിന് മൂന്ന് സീറ്റുകൾ കൂടി നൽകും. ബേപ്പൂർ,കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് നൽകുക. രണ്ട് സീറ്റുകൾ വച്ചുമാറാനും ചർച്ചയിൽ ധാരണയായി.
പുനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനാണ് ധാരണയായത്.മുസ്ലീം ലീഗിന് ആകെ 27 സീറ്റുകളാണ് ഉള്ളത്. അതേസമയം താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവർ കൂടിക്കാഴ്ച നടത്തി.
തിരുവമ്പാടിയടക്കം സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച .