KERALA
വാഹന പണിമുടക്ക്: ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർവാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് ചൊവ്വാഴ്ചത്തെ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത്
എംജി സർവകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.