KERALA
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഒരു സ്ഥാനാർഥിയല്ല- അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലോ എന്ന ചോദ്യത്തിന് ഹൈക്കമാൻഡുമായി ചർച്ച നടത്തിയതിനു ശേഷമാണല്ലോ ഞാൻ ഇത് പറയുന്നുണ്ടാവുകയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.