Connect with us

HEALTH

കോറോണ വൈറസിനെ തുരത്താൻ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു

Published

on


കോയമ്പത്തൂർ. .കൊറോണ വൈറസിനോട് രാജ്യം പൊരുതുന്നതിനിടെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു.
കോവിഡ് 19 ല്‍ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തില്‍ ‘കൊറോണ ദേവി’ എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്ബ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്.

മുന്‍കാലങ്ങളില്‍ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വിഗ്രഹം തയ്യാറാക്കുന്നതിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.പുതിയ പ്രതിഷ്ഠയോട് അനുബന്ധിച്ച്‌ 48 ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനകളും ക്ഷേത്രത്തില്‍ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഭക്തര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവാദമില്ല.

Continue Reading