Connect with us

KERALA

ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ

Published

on

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ എംഎല്‍എ. വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ.

7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന്. 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും ഇതിനകം സഭയില്‍ എത്തി. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Continue Reading