KERALA
യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി പി.സി.വിഷ്ണുനാഥ്
തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക ഇന്ന് ഉച്ചവരെ നൽകാം. കുണ്ടറ എംഎൽഎയാണ് വിഷ്ണുനാഥ്.
15-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രോടേം സ്പീക്കർ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തുവരികയാണ്. നാളെയും സഭയുണ്ട്.
