Connect with us

HEALTH

കോവിഡ് മുക്തി നേടിയയാള്‍ക്ക് ഗ്രീന്‍ ഫംഗസ് ബാധ

Published

on

ഭോപ്പാല്‍: കോവിഡ് മുക്തി നേടിയയാള്‍ക്ക് മധ്യപ്രദേശില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ് കരുതുന്നത്. ഇന്‌ഡോറില്‍ നിന്നുളള 34 കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ്ബാധകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്രീന്‍ ഫംഗസ്, ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.
കഴിഞ്ഞരണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34കാരനായ രോഗിക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ഇയാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും പരിശോധനകള്‍ക്കൊടുവില്‍ ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഗ്രീന്‍ ഫംഗസ് രോഗിയുടെ ശ്വാസകോശത്തിലും രക്തത്തിലും ഗുരുതരമായ രീതിയില്‍ ബാധിച്ചതായി ഡോക്ടര്‍ പറഞ്ഞു.

Continue Reading