Connect with us

KERALA

കേരളത്തിലെ നേതൃമാറ്റം നല്ല രീതിയില്‍ ആകാമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി

Published

on

​​​ന്യൂഡല്‍ഹി: കെ പി സി സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണെന്നും അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കേരളത്തിലെ നേതൃമാറ്റം നല്ല രീതിയില്‍ ആകാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ട്. ഇക്കാര്യം രാഹുൽഗാന്ധിയോട് പറഞ്ഞു. എന്നാൽ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ എതിര്‍പ്പില്ല. നിയമിക്കപ്പെട്ട ആളുകളോടും എതിര്‍പ്പില്ല. അതെല്ലാം എല്ലാവരും അംഗീകരിക്കുന്നു. കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട് സംസാരിച്ചെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സംതൃപ്‌തിയുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പടെ ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റേതായ അഭിപ്രായമുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Continue Reading