Connect with us

Crime

കുടുംബ വഴക്കിനിടെ മരുമകനെ കുത്തിക്കൊലപ്പെടുത്തി

Published

on

മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. തിരുവനന്തപുരം വെട്ടുകാട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ലിജിന്റെ ഭാര്യാപിതാവ് നിക്കോളാസിനെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു.

മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് കുടുംബവഴക്ക് കത്തിക്കുത്തിലെത്തിയത്. കുത്തേറ്റുവീണ വെട്ടുകാട് സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ ലിജിന്‍ ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഭാര്യാപിതാവായ നിക്കോളാസിനെ രാത്രി തന്നെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. നിക്കോളാസും ലിജിനും തമ്മില്‍ മുന്‍പും പലതവണ വഴക്കുണ്ടായിട്ടുണ്ട്.

കുടുംബപ്രശ്നങ്ങളാണ് പ്രധാന കാരണം. കുടുംബവഴക്കിനെ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ലിജിനും സുഹൃത്തുക്കളും ഈ വീട്ടിലേക്ക് വരികയായിരുന്നു. മക്കളെ കാണണമന്നാവശ്യപ്പെട്ടാണ് എത്തിയത്. പത്തിലധികം സുഹൃത്തുക്കള്‍ ലിജിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് ലിജിന് കുത്തേറ്റത്. നിക്കോളാസും ലിജിനും തമ്മില്‍ ഇതിന് മുന്‍പും പലതവണ വഴക്കുണ്ടായിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് വഴക്കിനുള്ള പ്രധാന കാരണം. കുടുംബവഴക്കിനേ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം.

Continue Reading