Connect with us

Crime

നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

Published

on

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്..കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.കൊവിഡ് മൂലം നടപടികള്‍ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തില്‍ പറയുന്നു.എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്.കേസിലെ മാപ്പുസാക്ഷിയായ വിഷ്‌ണുവിനെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ട് പോലും വിഷ്‌ണു കോടതിയില്‍ ഹാജരായിരുന്നില്ല.

Continue Reading