Crime
അഫ്ഗാനിസ്ഥാനിൽ നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്ന് അഫ്ഗാൻ എംപി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 20 വർഷം കൊണ്ടു നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്ന് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിംഗ് ഖൽസ. എല്ലാം ശൂന്യമായിരിക്കുന്നെന്നും ഹിന്ദോൺ വ്യോമതാവളത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. കണ്ണീരോടെയാണ് ഖൽസ അഫ്ഗാനിലെ അവസ്ഥകൾ വിവരിച്ചത്.
ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിലെ സിക്ക് സമൂഹത്തേയും രക്ഷിക്കാൻ നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഫ്ഗാൻ എംപി നന്ദി പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി കാബൂൾ വിമാനത്താവളത്തിൽവച്ചാണ് നന്ദിയർപ്പിച്ചുകൊണ്ടുള്ള വീഡിയോ ഖൽസ റിക്കാർഡ് ചെയ്തത്.