Crime
കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി

കൊച്ചി: മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇ ഡി നടപടിയില്‍ രാഷ്ട്രീയമുണ്ടോയെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എല്ലാ അന്വേഷണങ്ങളിലും രാഷ്ട്രീയമുണ്ടല്ലോയെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. കേസില്‍,ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് വീണ്ടും സാവകാശം തേടിരുന്നെങ്കിലും പിന്നീട് ഇന്നുതന്നെ ഹാജരാകാന്‍ തീരുമാനിക്കുകയായിരുന്നു. സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്. ചന്ദ്രിക ദിനപ്പത്രം വഴി കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ എംഎല്‍എ ഇ ഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു.