Connect with us

Entertainment

ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യ മികച്ച നടൻ അന്ന ബെൻ മികച്ച നടി

Published

on


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച സിനിമയായും ജോണ്‍ സാമുവലിന്റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ’ മികച്ച ചലച്ചിത്ര ലേഖനമായും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയിലേയും ഗാനം ആലപ്പിച്ച നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരം നൽകും.

ബിജു മേനോൻ, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരത്തിന്റെ അവസാന റൗണ്ടിൽ മത്സരിച്ചത്. തീയറ്ററുകളിലും ഒ ടി ടി പ്ലാറ്റ് ഫോമുകളിലുമായി റിലീസ് ചെയ്ത് ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയ്ക്കായി വന്നത്.നടിയും സംവിധായികയുമായി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്. കന്നഡ സംവിധായകൻ പി ശേഷാദ്രി, സംവിധായകൻ ഭദ്രൻ, ഛായാഗ്രാഹകൻ സി കെ മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങളായിരുന്നു.മറ്റ് പുരസ്കാരങ്ങൾമികച്ച സ്വഭാവ നടന്‍: സുധീഷ്മികച്ച സ്വഭാവനടി: ശ്രീരേഖമികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച

Continue Reading