Crime
വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് പരുക്ക്
കണ്ണൂർ∙ വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് പരുക്ക്. ആകാശും സുഹൃത്തുക്കളായ അശ്വിൻ, ഷിബിൻ, അഖിൽ എന്നിവർ സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് നീർ വേലിയിൽ ഇന്നു പുലർച്ചെയാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റ സുഹൃത്തായ അശ്വിന്റെ നില ഗുരുതരമാണ്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു
