Connect with us

Crime

അനുപമ വിഷയത്തിൽ പിതാവ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് നീക്കി

Published

on

തിരുവനന്തപുരം:  അനുപമയുടെ കുഞ്ഞിന്റെ ദത്ത്  വിഷയത്തിൽ  പിതാവ് പി.എസ്. ജയചന്ദ്രനെതിരെ  സി.പി.എം നടപടി. ലോക്കൽ കമ്മിറ്റിയിൽനിന്ന് ജയചന്ദ്രനെ നീക്കം ചെയ്യുകയും വിഷയത്തിൽ അന്വേഷണത്തിന് ഏരിയാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ജയചന്ദ്രനെ നീക്കം ചെയ്യാൻ തീരുമാനമായി. സി.പി.എം. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രൻ. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു.സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കണമെന്നാണ് ഇന്ന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലെ മുഴുവൻ അംഗങ്ങളും ആവശ്യപ്പെട്ടത്.

Continue Reading