Connect with us

KERALA

ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്ര സ്തംഭന സമരം

Published

on


തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്ര സ്തംഭന സമരവുമായി കോൺഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രാവിലെ 11 മുതൽ 11.15വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം.
ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയിൽ സമരം ക്രമീകരിക്കുമെന്നും, നേതാക്കന്മാർക്കും പാർട്ടി പ്രവർത്തകർക്കും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നികുതി കുറയ്ക്കില്ലെന്നത് സംസ്ഥാന സർക്കാരിന്റെ ധാർഷ്ഠ്യമാണെന്നും സുധാകരൻ പറഞ്ഞു.

Continue Reading