Connect with us

Crime

സ്വപ്ന സുരേഷ് ജയിൽ മോചിതയായി

Published

on


തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി മകളെ സ്വീകരിച്ചു. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും ജയിൽ സൂപ്രണ്ടിന് കൈമാറി.

സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു. അറസ്റ്റിലായി ഒരു വർഷവും മൂന്നുമാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിൽമോചിതയായത്. ഹൈക്കോടതി കർശന വ്യവസ്ഥകളോടെയാണ് എൻഐഎ കേസിൽ ജാമ്യം നൽകിയത്.  2020 ജൂലൈ 11നാണ് സ്വപ്ന അറസ്റ്റിലായത്.

Continue Reading