Crime
സി പി എം പ്രാദേശിക നേതാവിന്റെ തിരോധാനത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ

ആലപ്പുഴ: തോട്ടപ്പള്ളിയിലെ സി പി എം പ്രാദേശിക നേതാവ് സജീവനെ കാണാതായിട്ട് 43 ദിവസം കഴിഞ്ഞു. തിരോധാനത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. സജീവന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സജീവനെ കാണാതായത് സി പി എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്ന് സുധാകരൻ വിമർശിച്ചു.
കേസിൽ സി പി എം തോട്ടപ്പള്ളി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഇരുപത്തിയഞ്ചിൽ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്റെ തിരോധാനത്തിൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ്.