Connect with us

Crime

ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധന നടത്തി

Published

on


തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് അനുപമ. അതിനിടെ  കുഞ്ഞിന്റെ ഡി.എൻ എ പരിശോധന രാവിലെ നടന്നു. അനുപമയുടെയും  അജിത്തിന്റെയും ഡി.എൻ.എ പരിശോധന ഉച്ചക്ക് രണ്ട് മണിക്ക് നടക്കും
കുഞ്ഞിന്റെ ഡി എൻ എ സാമ്പിളിൽ അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ട്, ഇതിന് മുമ്പും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്പിളും എടുക്കണമെന്ന ആവശ്യവും അനുപമ രാവിലെ ഉയർത്തി. ഡി എൻ എ പരിശോധന തീർത്തും സുതാര്യമാകണം. എന്തിനാണ് ഇനിയും ഒളിച്ചുവയ്‌ക്കുന്നതെന്നും അനുപമ ചോദിച്ചു.

ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സി ഡബ്ല്യു സിയാണ് ഡി എൻ എ പരിശോധനയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും അത് അംഗീകരിച്ചിട്ടില്ല. തന്റെ സാന്നിദ്ധ്യത്തിൽ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സി ഡബ്ല്യു സിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനവും നൽകിയിരുന്നു. ഡി എൻ എ സാമ്പിൾ എടുത്ത ശേഷം തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരിശോധന നടത്തി മൂന്ന് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും.

Continue Reading