തിരുവനന്തപുരം: കുടിയൊഴിപ്പിക്കുന്നതിനിടെ നടന്ന ആത്മഹത്യാശ്രമത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലൊരു ദുരന്തമുണ്ടാകാതിരിക്കാൻ വേണ്ട കർശനനിർദേശവും നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം...
കണ്ണൂർ: ജില്ലയിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി.കെ.അബ്ദുൾ ഖാദർ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തർക്കമാണ് കാരണം.ഇന്നലെ രാത്രി വരെ നടന്ന...
കാസർകോട്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫിന്റെ വീട്ടിൽ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവറലി തങ്ങൾ...
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ആക്രമി സംഘം പൈതോത്ത് റോഡിലുള്ള പി.സി. ഇബ്രാഹിമിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട...
തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അനിശ്ചിതത്വം. സമ്മേളനത്തെക്കുറിച്ച് ഗവർണർ വിശദീകരണം തേടി. സഭാ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. അതേസമയം,...
സുൽത്താൻ ബത്തേരി: സിപിഎം നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിപിഎം സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റി അംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ എ.കെ. ജിതൂഷ്(40) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ...
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത യാത്ര. നിയമസഭാ...
വാഗമണ്‍: വാഗമണ്ണിൽ മയക്കുമരുന്ന് നിശാപാർട്ടി നടത്തിയ സംഭവത്തിൽ റിസോർട്ട് ഉടമയായ ഷാജി കുറ്റിക്കാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സിപിഐ. പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ. ശിവരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഷാജിയുടെ പ്രവൃത്തി...
മലപ്പുറം : മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വര്‍ഗീയ ധ്രുവീകരണം കൊണ്ട് നേട്ടമുണ്ടാകില്ലെന്ന് സിപിഎം മനസ്സിലാക്കണം. അതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് ബിജെപിയാണ് എന്നെങ്കിലും സിപിഎം നേതൃത്വം ഉള്‍ക്കൊള്ളണമെന്ന്...