Connect with us

KERALA

വടകര താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധ അന്വേഷണത്തിന് ഉത്തരവിട്ടു

Published

on

താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധ
അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട്:വടകര താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധയുണ്ടായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ യാണ്  തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. പഴയ ഓടിട്ട കെട്ടിടമാണ് കത്തിയമർന്നത്. വടകര, നാദാപുരം, പേരാമ്പ്ര, തലശേരി, എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.ഏറെ പഴക്കമുള്ള താലൂക്ക് ഓഫീസ് കെട്ടിടം 2017 ലാണ് 50 ലക്ഷത്തോളം രൂപ ഉപയോഗിച്ച് നവീകരിച്ചത്.ഓഫീസിനുള്ളിലെ ഫയലുകൾ ക്കും കമ്പ്യൂട്ടറുകൾക്കും തീ പിടിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി കെ. രാജൻ അന്വേഷണത്തിന് ഉത്തരവിട്ടു.

Continue Reading