Connect with us

KERALA

ജ്ഞാനപീഠ പുരസ്ക്കാരം അക്കിത്തത്തിന് സമർപ്പിച്ചു

Published

on


പാലക്കാട്‌.അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു . മന്ത്രി എ കെ ബാലനാണ് മുഖ്യമന്ത്രിക്ക് വേണ്ടി പുരസ്കാരം സമർപ്പിച്ചത്‌.കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ വീട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.

വെങ്കല ശിൽപവും 11 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്.
ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി.

ജ്ഞാനപീഠംപുരസ്കാരസമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം,ടി,വാസുദേവൻ നായർ, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഒ‍ാൺലൈനായി ആശംസ നേർന്നു.

അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ , കളിക്കൊട്ടിലിൽ ,മാനസപൂജ തുടങ്ങിയവ പ്രധാന കൃതികളാണ്‌.

Continue Reading