Connect with us

KERALA

ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ. സുധാകരൻ

Published

on

ആലപ്പുഴ : രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ധീരജിന്റേത്  പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് നടന്ന കോളജുകളെ കലാപഭൂമിയാക്കിയത് ഇടത് യുവജന സംഘടനകളുടെ സംഘടിത ആസൂത്രണമാണ്. ധീരജിന്റെ രക്തസാക്ഷിത്വത്തെ മുന്‍നിര്‍ത്തിയുള്ള സിപിഎമ്മിന്റെ വിലാപങ്ങളില്‍ തെല്ലും ആത്മാര്‍ഥതയില്ലെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. 

ധീരജിന്റെ മരണവാർത്ത പുറത്തുവന്നയുടനെ സ്മാരകം പണിയാൻ വീടിനോടു ചേർന്ന് 8 സെന്റ് സ്ഥലം അവർ വാങ്ങിക്കഴിഞ്ഞു. ധീരജിന്റെ വിലാപയാത്ര നടക്കുമ്പോൾ തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നടന്ന പാർട്ടി സമ്മേളനങ്ങളിൽ ആയിരങ്ങളുടെ തിരുവാതിര  നടത്തി സിപിഎം ആഹ്ലാദം പ്രകടിപ്പിച്ചുവെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. ധീരജ് രാജേന്ദ്രന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു പറയാനാവില്ലെന്നും പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Continue Reading