NATIONAL
ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടി ഒരു മന്ത്രി കൂടി രാജി വെച്ചു
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി ഇന്ന് രാജി വെച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് ഇന്ന് രാജിവച്ചത്. രണ്ടു ദിവസത്തിനുള്ളിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ രാജിവച്ചു. അതിനിടെ മുഖ്യമന്ത്രി യോഗി ആതിത്യനാഥ് അയോധ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. കോർ കമ്മറ്റി യോഗത്തിലാണ് യോഗി ഇക്കാര്യം അറിയിച്ചത്. അന്തിമതീരുമാനം ബി.ജെ.പി കേന്ദ്ര കമ്മറ്റിയെടുക്കും
