Connect with us

NATIONAL

സുബൈദാർ എം. ശ്രീജിത്തിന് ശൗര്യചക്ര

Published

on

ന്യൂഡൽഹി: നായിബ് സുബൈദാർ എം. ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് കൊയിലാണ്ടിസ്വദേശിയായ ശ്രീജിത്തിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. കാശ്മീർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതായിരുന്നു

മലയാളിയായ ആർ .ശരത്തിന് സർവോത്തം ജീവന്‍രക്ഷാ പതക് നൽകും. കേരളത്തിൽ നിന്ന് 4 പേർക്ക് ഉത്തം ജീവന്‍ രക്ഷാ പതക്. അൽഫാസ് ബാബു, കൃഷ്ണന്‍, കുമാരി മയുഖ വി, മുഹമ്മദ് അദ്‌നാന്‍ എന്നിവർക്കാണ് ഉത്തം ജീവന്‍ രക്ഷാ പതക് നൽകി അചരിക്കുന്നത്.

നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡല്‍ സമ്മാനിക്കും. ഉത്തം സേവാ മെഡല്‍ രണ്ട് മലയാളികള്‍ക്ക് ലഭിക്കും. ലെഫ്റ്റനന്‍റ്  ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്‍റ്  ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവരാണ് ഉത്തം സേവാ മെഡലിന് അര്‍ഹരായ മലയാളികള്‍. അതിവിശിഷ്ട സേവാ മെഡല്‍ ലെഫ്. ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് സമ്മാനിക്കും.

Continue Reading