Crime
പോപ്പുലര്‍ ഫ്രണ്ടിന്‍റെ റാലിക്കിടെയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ടിന്‍റെ റാലിക്കിടെയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു .റാലിക്കിടെയില്‍ ഒരു കുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്. റാലിയില്‍ തോളിലേറ്റിയിരുന്ന കുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്.
മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നാണ് വിശദീകരണം. സംഭവം പരിശോധിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.രണ്ട് ദിവസം മുന്‍പാണ് പോപുലര്‍ ഫ്രണ്ടിന്‍റെ റാലി ആലപ്പുഴ നഗരത്തില്‍ നടന്നത്. തുടര്‍ന്ന് ഞായറാഴ്ചയാണ് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
കുട്ടി മുദ്രാവാക്യം വിളിക്കുന്നതും മറ്റ് പ്രവര്‍ത്തകര്‍ അത് ഏറ്റ് വിളിക്കുന്നതും വീഡിയോയില്‍ കാണാം.ഇതിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല കുട്ടി ഈ വിധത്തില്‍ മുദ്രാവാക്യം വിളിച്ചത് എന്നാണ് എസ്.ഡി.പി.ഐ വിശദീകരണം