Connect with us

Education

നാലാം ക്ലാസ് വിദ്യാർഥിക്കു സ്കൂൾ വളപ്പിൽ അണലിയുടെ കടിയേറ്റു

Published

on

വടക്കാഞ്ചേരി : നാലാം ക്ലാസ് വിദ്യാർഥിക്കു സ്കൂൾ വളപ്പിൽ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ, വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവ‍ിടുത്തെ നൂറോളം വിദ്യാർഥികളെ സമീപത്തെ ഗേൾസ് എൽപി സ്കൂൾ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.
രാവിലെ 9.45ന് സ്കൂൾ വളപ്പിലേക്കു ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്. 

Continue Reading