Connect with us

Crime

എകെജി സെന്റര്‍ ആക്രണക്കേസ് പോലീസ് ഇരുട്ടിൽ തപ്പുന്നു

Published

on

തിരുവനന്തപുരം: 24 മണിക്കൂർ പിന്നിട്ടിട്ടും എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. എകെജി സെന്റിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷന്‍ കഴിഞ്ഞ മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പര്‍ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.
സ്‌ഫോടക വസ്തു ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നല്‍ വേഗത്തില്‍ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റര്‍ ആക്രമിക്കുമെന്ന് സൂചന നല്‍കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത പൊലീസ് വിട്ടയച്ചു.
ഇയാള്‍ക്ക് അക്രമത്തില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നില്‍ നാണക്കേടായി നില്‍ക്കുകയാണ്. അതേസമയം, എകെജി സെന്റില്‍ സുരക്ഷ വീഴ്ചയുണ്ടാതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നുണ്ട്. എകെജി സെന്റര്‍ ആക്രണക്കേസ് അന്വേഷിക്കുന്നിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടന്‍ പടക്കമെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്.
ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനാണെന്നാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. സ്‌ഫോടക വസ്തു നിരോധന നിയമവും സ്‌ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading