Crime
ബ്രൂവറി കേസില്‍ സത്യം തെളിയും വരെ പോരാട്ടം തുടരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഞങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു. അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നതെന്നു രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ബ്രൂവറി കേസില്‍ സത്യം തെളിയും വരെ പോരാട്ടം തുടരും. ഫയലുകള്‍ വിളിച്ച് വരുത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സമാനമാണ് സ്പ്രിംഗ്‌ളര്‍ അഴിമതിയുടേയും കാര്യം. അതിനും കൃത്യമായ തെളിവുണ്ട്. ജനങ്ങളുടെ ഡാറ്റ അനുവാദമില്ലാതെ വില്‍ക്കുകയാണ് ചെയ്തത്. ഇതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
