Crime
ശ്രീലേഖയുടെ മൊഴിയെടുക്കും ശ്രീലേഖയുടേത് കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷൻ

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കും. നടൻ ദിലീപിനെ ന്യായീകരിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങി.
അതിനിടെ ശ്രീലേഖയുടേത് കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ കുടുംബം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ആർ.ശ്രീലേഖ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദിലീപിനെ ന്യായീകരിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് തെറ്റുപറ്റിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.