Connect with us

Crime

മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യയിൽ ബി.ജെ.പി നേതാവിനെതിരെ പരാതി

Published

on


പാലക്കാട് : പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ് . ഇന്നലെ ശരണ്യ രമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ശരണ്യയെഴുതിയ 5 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. 

പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്. ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുറിപ്പിൽ പറയുന്നു.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ്  ശരണ്യ രമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷിനെയാണ് (27) ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായിരുന്നു ശരണ്യ. മരണത്തിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading