Connect with us

Crime

എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും വിമർശിക്കാം എന്നു എം.എം മണി

Published

on

ഇടുക്കി:ഡൽഹിയിൽ വിമർശനം പാർലമെന്റ് ഗേറ്റിന് പുറത്താണ് എന്നാൽ കേരളത്തിൽ വിമർശനം ആവാമെന്ന് എം എം മണി എംഎൽഎ. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവയും വടകര എം എൽ എയുമായ കെ കെ രമയ്ക്കെതിരായ നിയമസഭയിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ ഇക്കാര്യം കുറിച്ചത്. എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും വിമർശിക്കാം എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

അതേസമയം, മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്നും നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടി വരുമെന്നും മണി നേരത്തേ പറഞ്ഞിരുന്നു. രമയ്‌ക്കെതിരായ പരമാർശത്തിൽ ഖേദമില്ലെന്നും, രമയ്ക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്തുവേണമായിരുന്നുവെന്നും മണി കൂട്ടിച്ചേർത്തു. ഒരു വർഷമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്നുവരെ വിളിച്ചു. വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചില്ല,​ പക്ഷേ തിരുത്തില്ലെന്നും മണി പറഞ്ഞു.

Continue Reading