Connect with us

Crime

വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍  യുവാവ് മരിച്ചു

Published

on


കോഴിക്കോട് :വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചു. വടകര താഴേ കോലോത്ത് പൊന്‍ മേരി പറമ്പില്‍ സജീവനാണ്(42) മരിച്ചത്. ഇയാളെ വാഹനാപകടക്കേസില്‍ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വടകര സ്റ്റേഷനില്‍ എത്തിച്ച ശേഷവും എസ്.ഐ ഉള്‍പ്പടെ മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. മദ്യപിച്ചെന്ന പേരില്‍ മര്‍ദ്ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞ് വീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. സജീവനൊപ്പം മര്‍ദനം ഏറ്റെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ആരോപിക്കുന്നു. സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ് ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. . അവിടുന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞ് വീണു. ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ആശൃപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading